Latest News

നോമ്പിന്റെ ചൈതന്യം

എസ്.കെ. മുഹമ്മദ്
വീണ്ടുമൊരു നോമ്പുകാലം കൂടി.
മാനവരാശിയുടെ സമുദ്ധാരണത്തിന്റെ മഹിത
സന്ദേശങ്ങളുമായി വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണ്. റംസാന്‍ .ശരിക്കും എന്താണ് നോമ്പ്.
അലലെങ്കില്‍ വ്രതം, പ്രബാതം മുതല്‍ പ്രദോഷം വരെ പട്ടിണിക്കിടക്കലും ഭോഗ സുഖാനുഭൂതികളുടെ
വര്‍ജ്ജനവുമാണോ, ഖുര്‍ ആന്‍ തന്നെ പറയട്ടെ.
വിശ്വാസികളെ നിങ്ങള്‍ക്ക് നാം നോമ്പ് നിര്‍ബന്ധമാക്കി നിങ്ങള്‍ സൂക്ഷ്മാലുക്കാളാവാന്‍. എന്താണ് സൂക്ഷ്മത, ആരെയാണ് സൂക്ഷിക്കേണ്ടത്.
അതെ സൃഷ്ടിപരിപാലകനായ നാഥനെ സൂക്ഷിക്കണം. തെറിച്ചുവീണ് ഇന്ദ്രിയ തുള്ളിയില്‍ നിന്നും നിനക്ക് രൂപംനല്‍കിയ നാഥനെ, ആ നാഥനുള്ള സമര്‍പ്പിത
ദിനരാത്രങ്ങളാണ് നോമ്പുകാലം. നല്ലതുകാണണം,
നല്ലതു കേള്‍ക്കണം ചിന്തയുടെ സഞ്ചാരവും നന്മയിലേക്ക് മാത്രം. നോമ്പിലൂടെ നേടിയെടുത്ത ചൈതന്യം
നിന്നെയൊരു യതാര്‍ത്ഥ വിശ്വാസിയാകണം
ഏതു വിശ്വാസി നൂറ്റാണ്ടു പതിനാലുകള്‍ക്കപ്പുറ
മാലിക് ദിനാറും സംഘവും ഇസ്ലാം പ്രചരണവുമായി
കേരളക്കരയിലേക്ക് വന്നപ്പോള്‍ പൂര്‍വ്വിക സമൂഹം
അവരില്‍ കണ്ട സവിശേഷ സ്‌കാരം. അന്യം
നിന്നുപോയ ആ സംസ്‌കാരങ്ങളുടെ മാതാവിന്റെ
കാലടിയില്‍ സ്വര്‍ഗ്ഗം കാണിച്ച സംസ്‌കാരം.
ചൂഷണത്തിന്റെ ലോകത്ത് വിയര്‍പ്പാറുന്നതിന് മുമ്പ്
തൊഴിലാളിക്ക് കൂലി കൊടുക്കുവാന്‍ പഠിപ്പിച്ച,
അയല്‍ക്കാരന്‍ ഏതു ജാതിയില്‍പ്പെട്ടവനാണെങ്കിലും അവിടം പട്ടിണിയാണെങ്കില്‍ നീ വിശ്വാസിയല്ല
എന്നീ മഹിത സംസ്‌കാരങ്ങള്‍ നിന്നില്‍ കാണണം അങ്ങിനെ ലലോകം പറയണം ഇതാണ്
വിശ്വാസി. പകലിന്റെ പട്ടിണി ചുറ്റുപാടുമുള്ള വിശപ്പിന്റെ വിലയറിയാനും അത്തരം കൂരകളിലേക്ക് നിന്നെ
നയിക്കുവാനും രാവിലന്റെ ഉപാസന ദൈവത്തിന്റെ
ഇഷ്ട ദാസനാകാനും സാധിക്കണം.

No comments:

Post a Comment