Latest News

അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും നാളെ

അന്നൂര്‍: അരനൂറ്റാണ്ടിലേറെ അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം പ്രസിഡണ്ടും അധ്യാപക അവാര്‍ഡ് ജേതാവുമായിരുന്ന അന്തരിച്ച സി.കെ. ശേഖരന്‍ മാസ്റ്ററുടെ സ്മരണക്കായി കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍്‌സില്‍ മുഖേന അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുള്ള 2017ലെ സി.കെ. ശേഖരന്‍ മാസ്റ്റര്‍ പുരസ്‌കാരസമര്‍പ്പണവും ശേഖരന്‍ മാസ്റ്റര്‍ അനുസ്മരണ വും നാളെ വൈകുന്നേരം അഞ്ച് മണിക്ക് അന്നൂര്‍കേളപ്പജി സ്മാര കവില്ലേജ്ഹാളില്‍ വെച്ച്‌നടക്കും.
കണ്ണൂര്‍ജില്ലാ ലൈബ്രരി കൗണ്‍സില്‍ സെക്രട്ടറി പി.കെ. ബൈജുവിന്റെ അധ്യക്ഷതയില്‍ കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍, മണ്ടൂര്‍ പൊതുജന വായനശാലാ മുന്‍ സെക്രട്ടറി കെ.എം. പരമേശ്വരന്‍ നമ്പീശന് പുരസ്‌കാരം സമ്മാനിക്കും. 10,000രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം ചടങ്ങില്‍ ഗ്രന്ഥാലയം പ്രസിഡണ്ട് കെ. രാമചന്ദ്രന്‍ പുരസ്‌കാര ജേതാവിനെ ആദരിക്കും. മാതൃഭൂമി കോട്ടയം സീനിയര്‍ സബ് എഡിറ്റര്‍ പ്രകാശന്‍ പുതിയേട്ടി മാധ്യമപ്രവര്‍ത്തനത്തിന്റെ വര്‍ത്തമാന കാഴ്ചകള്‍ എന്ന വിഷയത്തില്‍ സ്മാരക പ്രഭാഷണം നടത്തും. മുന്‍ എം.എല്‍.എകെ.പി. കുഞ്ഞിക്കണ്ണന്‍ , കെ.എസ്. പൊതുവാള്‍ എന്നിവര്‍ ശേഖരന്‍ മാസ്റ്റര്‍ അനുസ്മരണ പ്രസംഗം നടത്തും. കണ്ണൂര്‍ താലൂക്ക് ലൈബ്രറി കൗ ണ്‍സി ല്‍ സെക്രട്ടറി എം. ബാലന്‍ മാ സ്റ്റര്‍, തളിപ്പറമ്പ് താലൂക്ക് ലൈ ബ്രറി കൗണ്‍സില്‍ എക്‌സി. മെ മ്പര്‍ വി.എന്‍. ഗോപി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. കെ.എം. പരമേശ്വരന്‍ നമ്പീശന്‍ മറുപടി പ്രസംഗം നടത്തും. സഞ്ജയന്‍ സ്മാരകഗ്രന്ഥാല യം സെക്രട്ടറി സി.വി. വിനോദ്കുമാര്‍ സ്വാഗതവും കേളപ്പന്‍ സര്‍ വ്വീസ് സെന്റര്‍ വര്‍ക്കിംഗ് പ്രസിഡണ്ട് പി. കമ്മാരപൊതുവാള്‍ നന്ദിയും പറയും.

No comments:

Post a Comment