Latest News

നീറ്റ്: മാര്‍ച്ച് നടത്തി

പയ്യന്നൂര്‍: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളെ അപമാനിക്കാന്‍ ശ്രമിച്ച അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മാടായി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുഞ്ഞിമംഗലത്തെ ടിസ്‌ക് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി.പരീക്ഷ എഴുതാന്‍ വന്ന വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രമഴിപ്പിച്ച് അപമാനിച്ച അധ്യാപികമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്.
രാവിലെ പത്ത് മണിയോടെകുഞ്ഞിമംഗലം കൊവ്വപ്പുറത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് ജില്ലാ പഞ്ച#ായത്ത് വൈസ് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡണ്ട് എം.വി. രാജീവന്‍, കെ.വി.സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment