Latest News

അബ്ദുല്‍ കലാം ശില്‍പം അനാവരണം നാളെ

പയ്യന്നൂര്‍: നഗരസഭയുടെ പുതിയയബസ്സ്റ്റാന്റിന് സമീപമുള്ള കുട്ടികളുടെ പാര്‍ക്കില്‍ സ്ഥാപിക്കാനുള്ള എ.പി.ജെ. അബ്ദുള്‍ കലാം ശില്‍പം ഉണ്ണി കാനായിയുടെ പണിപ്പുരയില്‍ പൂര്‍ത്തിയായി.
പത്തടി ഉയരമുള്ള ഫൈബര്‍ ശില്‍പം പാര്‍ക്കില്‍ അഞ്ചടി ഉയരത്തിലുള്ള തറയിലാണ് സ്ഥാപിക്കുക.
നാളെ വൈകുന്നേരം അഞ്ച് മണിക്ക് സി.കൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍കടന്നപ്പള്ളി പ്രതിമ അനാവരണം ചെയ്യും.

No comments:

Post a Comment