Latest News

താക്കോല്‍ ദാനം

പയ്യന്നൂര്‍: ഉടുമ്പുന്തല മുസ്ലിം മുഗ്തരിബ് അസോസിയേഷന്‍ നടപ്പിലാക്കി വരുന്ന വര്‍ഷത്തില്‍ നിര്‍ദ്ധന കുടുംബത്തിനുള്ള ഭവന പദ്ധതിയുടെ രണ്ടാംഘട്ട വീടിന്റെ താക്കോല്‍ദാനം ഉടുമ്പുന്തലയില്‍ നടന്നു. ഇബ്രാഹിം സീതി ഉസ്താദ് താക്കോല്‍ദാനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ അസോസിയേഷന്‍ ചെയര്‍മാന്‍ നങ്ങാരത്ത് ബഷീര്‍ അദ്യക്ഷത വഹിച്ചു. ഖത്തീപ് അബ്ദുല്‍റസാക്ക് ഫൈസി പ്രാര്‍ത്ഥന നടത്തി. എം. ഹമീദ് ഹാജി, വി.ടി. ശാഹുല്‍ഹമീദ്, ഒ.ടി. അസീസ് ഹാജി, എം. അബ്ദുള്ള ദാരിമി, മുത്തലിബ് ഹാജി,എം.എ. സുലൈമാന്‍, ലത്തീഫ് മാസ്റ്റര്‍, കെ.പി. മുഹമ്മദ് അലി, എന്നിവര്‍ പ്രസംഗിച്ചു. ഫാറൂഖ് സ്വാഗതം പറഞ്ഞു.

No comments:

Post a Comment