Latest News

ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് യൂനിയന്‍ (സി.ഐ.ടി.യു) ജില്ലാ സമ്മളനം ഞായറാഴ്ച

പയ്യന്നൂര്‍: ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ഏംപ്ലോയീസ് യൂനിയന്‍ (സി.ഐ.ടി.യു)കണ്ണൂര്‍ ജി ല്ലാസമ്മേളനംഏഴിന് ഞായ റാഴ് ച പയ്യന്നൂര്‍ എ.കെ.ജി ഭവനി ല്‍(ടി. ഗോവിന്ദന്‍ ഹാളില്‍ നടക്കും.
രാവിലെ ഒമ്പതരമണിക്ക് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി യും ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ ്‌മെന്റ് ജനറല്‍ സെക്രട്ടറിയുമായ കെ.പി. സഹദേവന്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് പി.വി. വിജയന്‍ അധ്യക്ഷനായിരിക്കും. സെ ക്രട്ടറി കെ.രാഘവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് സി. കൃഷ്ണന്‍ എം.എല്‍.എ, ജില്ലാ ജ നറല്‍ സെക്രട്ടറി കെ. മനോഹര ന്‍, ജില്ലാ സെക്രട്ടറിപി.വികു ഞ്ഞപ്പന്‍ തുടങ്ങിയവര്‍സംസാരിക്കും.
ജില്ലയിലെ വിവിധ ഏരിയകളില്‍ നിന്നായി ഇരുന്നൂറ്റിയമ്പ തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പുതിയ ക മ്മിറ്റിയെയും ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുക്കും.
കടുത്ത ചൂഷണം, ജോലി സ്ഥിരതയില്ലായ്മ, തീരുമാനിച്ച മിനിമം കൂലി പോലും കൊടുക്കാത്ത നില നിയമപ്രകാരമുള്ള ലീവ് കൊടുക്കാത്ത പ്രശ്‌നം, അ ന്യായമായ പിരിച്ചുവിടല്‍,.സ്ഥാപനം അടച്ചുപൂട്ടല്‍ക്ഷേമനിധി പ്രവര്‍തത്തനങ്ങള്‍ കൂടുതല്‍ കാ ര്യക്ഷമമാക്കേണ്ട കാര്യങ്ങള്‍, മുതലായവ സമ്മേളനം ചര്‍ച്ച ചെ യ്യുമെന്ന് കെ.രാഘവന്‍, പി.വി. കു ഞ്ഞപ്പന്‍, എം. മനോഹരന്‍, പി.ഇ.ലക്ഷ്മണന്‍, ടി. നികേഷ് കുമാ ര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

No comments:

Post a Comment