Latest News

അഞ്ചുപേര്‍ക്ക് പരുക്ക്

പരിയാരം: വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരം.
കരുവഞ്ചാല്‍ പെട്രോള്‍ പമ്പിന് സമീപത്ത് മുണ്ടച്ചാലില്‍ ഇന്നലെ രാത്രി ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് നാലുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരം. ബൈക്ക് യാത്രക്കാരായ മങ്കരയിലെ പുതുപറമ്പില്‍ സുമേഷ്(36), ചപ്പാരപ്പടവിലെ പാറേല്‍ അനസ്(26), ഓട്ടോഡ്രൈവറായ കരുവഞ്ചാലിലെ ദാസന്‍, ഓട്ടോ യാത്രക്കാരനുമാണ് പരുക്കേറ്റത്. ഗുരുതരമാ യി പരുക്കേറ്റ അനസിനെ മംഗലാപുരം ആശുപത്രിയിലും രണ്ടുപേരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി പത്തരമണിയോടെ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് വെച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. പരുക്കേറ്റ ബൈക്ക് യാത്രക്കാരനായ കുടിയാന്മല സ്വദേശി വൈദ്യരകത്ത് മൊയ്തീന്‍കുട്ടി(60)യെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment