Latest News

ഗ്രാമവേദിഗ്രാമോത്സവം

പയ്യന്നൂര്‍: ഗ്രാമവേദി കലാസമിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമോത്സവം പരിപാടി നടന്നു. മൂരിക്കൊവ്വലില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കുഞ്ഞിരാമപെരുവണ്ണാന്‍, രാമകൃഷ്ണന്‍ കണ്ണോം, കെ.സി സീശന്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ടി. അജിത് കുമാര്‍, ടി.പി. രവീന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഷിനി കെ.പി അധ്യക്ഷയായിരുന്നു. ഗ്രാമവേദി സെക്രട്ടറി രാജേഷ് ബാബു സ്വാഗതവും വൈസ് പ്രസിഡണ്ട് ഷിബിന്‍ എം. നന്ദിയും പറയും.

No comments:

Post a Comment