Latest News

ഭീകരാക്രമണ ഭീഷണി: ഡല്‍ഹിയില്‍ കനത്ത സുരക്ഷ

ന്യൂഡല്‍ഹി: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ കനത്ത സുരക്ഷ. ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഇരുപത് ലഷ്‌കര്‍ഇ ത്വയിബ ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
പ്രധാന നഗരങ്ങളിലും മാളുകളിലും വിനോദ സഞ്ചാരികള്‍ താമസിക്കുന്ന ഹോട്ടലുകള്‍, മെ ട്രോകള്‍, ആരാധനാലയങ്ങള്‍ തുടങ്ങി സുപ്രധാന കേന്ദ്രങ്ങളിലെല്ലാം ജാഗ്രത പാലിക്കാന്‍ ഡ ല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നഗരങ്ങളില്‍ വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
മുംബൈ, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, എന്നിവിടങ്ങളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടാണ് ഇവര്‍ ഇന്ത്യയിലെത്തിയിരിക്കുന്നതെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കി.

No comments:

Post a Comment