Latest News

വിവാഹ വാഗ്ദാനം നല്‍കി പീഡനം: പ്രതി ഒളിവില്‍

പയ്യന്നൂര്‍:വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. ചെറുപുവ കടുമേനിയിലെ കൊരട്ടിയില്‍ സാബു(48)വിനെതിരെയാണ് പയ്യന്നൂര്‍ സി.ഐ എം.പി. ആസാദ് കേസെടുത്തത്.
ചെരുപുഴയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നാല്‍പത് കാരിയുടെ പരാതിയിലാണ് കേസ്. ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന രണ്ട് മക്കളുടെ മാതാവായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നീട് യുവതിയെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരണം നടത്തുകയും ചെയ്തതോടെ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ദിവസം ഇയാളെ തേടി പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാള്‍ നാട്ടില്‍ നിന്ന് മുങ്ങുകയായിരുന്നു. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചതായും സൂചനയുണ്ട്.

No comments:

Post a Comment