Latest News

എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ് പയ്യന്നൂരില്‍ മിന്നല്‍ പരിശോധനയ്‌ക്കെത്തി

പയ്യന്നൂര്‍: പുതിയ മദ്യനയത്തിന്റെ ഭാഗമായി വ്യാജ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ എക്‌സൈസ് നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പുരോഹിത് പയ്യന്നൂര്‍ എക്‌സൈ സ് റേഞ്ച് ഓഫീസില്‍ മിന്നല്‍ പരിശോധനയ്‌ക്കെത്തി. ഇന്ന് രാവിലെ ഒമ്പതര മണിയോടെ യാണ് അദ്ദേഹം പയ്യന്നൂര്‍ റെയ് ഞ്ച് ഓഫീസിലെതത്തിയത്. ജില്ലയിലെ കൂട്ടുപുഴ,, ന്യൂമ ാ ഹി ചെക്ക്‌പോസ്റ്റുകളില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുമെന്നും കണ്ണൂരും കൊല്ലത്തുമാണ് വ്യാജ കള്ളും വാറ്റചാരായ നിര്‍മ്മാണ വും പെരുകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ എക്‌സൈസ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ പതിമൂന്ന് കിലോ നിരോധിത പു കയില ഉല്‍പന്നങ്ങള്‍ വെള്ളൂര്‍ ആലിന്‍കീഴിന് സമീപം വെച്ച് പി ടികൂടി..
തീവണ്ടി മാര്‍ഗ്ഗം ലഹരി വസ്തുക്കള്‍ കൊണ്ടുവരുന്നതിന് കര്‍ശന നടപടിയുണ്ടാകുമെന്നും കാന്‍സറിന്റെ ചികിത്സക്കുള്ള മരുന്നുകള്‍ മെഡിക്കല്‍ ഷോപ്പുവഴി ലഹരി മരുന്നായി വിതര ണം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഉത്തരേന്ത്യയില്‍ നിന്നും വന്‍തോതില്‍ പാന്‍മസാലകളില്‍ കേരളത്തിലേക്ക് ഒഴുകുന്നുണ്ടെന്നും ഇതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പററഞ്ഞു. ഡെപ്യൂട്ടി കമ്മീഷണര്‍ വി.വി.സുരേന്ദ്രന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി. വാസുദേവന്‍, പ്രിവന്റീവ് ഓഫീസര്‍ ടി. സന്തോഷ് എന്നിവര്‍കമ്മീഷണര്‍ ക്കൊപ്പമുണ്ടായിരുന്നു.

No comments:

Post a Comment