Latest News

യാത്രയയപ്പ് നല്‍കി

പയ്യന്നൂര്‍:സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന കെ.പി.സി.എം.എസ്.എയുടെ സംസ്ഥാന നേതാവും പയ്യന്നൂര്‍ കോളേജ് ജീവനക്കാരനുമായ എ. ലോഹിതാക്ഷന് യാത്രയയപ്പ് നല്‍കി. പയ്യന്നൂര്‍ ടോപ്പ് ഫോം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് അഡ്വ. ഡി.കെ. ഗോപിനാഥ് ഉദ്ഘാടനംചെയ്തു. എം.പി.വി രാജേഷ് അധ്യക്ഷത വഹിച്ചു. എ. രൂപേഷ്, എന്‍.ഗംഗാധരന്‍, പി.ഇ. സനാദ്, കെ.എം. രമേശന്‍, കലേഷ് തൈവളപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ലോഹിതാക്ഷന്‍ മറുപടി പ്രസംഗം നടത്തി.

No comments:

Post a Comment