Latest News

സ്‌കൂളിന്റെ മറവില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറുന്നത് തടയണം: സി.പി.ഐ

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ആ യിറ്റിയില്‍ പീസ് ഇന്റര്‍നാ ഷണ ല്‍ സ്‌കൂളിന്റെ മറവില്‍ വന്‍തോ തില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി സ്വന്തമാക്കുന്നത് തടയാന്‍ അ ടിയന്തിര നടപടി സ്വീകരി ക്കണ മെന്ന് ആവശ്യപ്പെട്ട് സി. പി.ഐ തൃക്കരിപ്പൂര്‍ ലോക്കല്‍ സെക്രട്ടറി എം. ഗംഗാധരന്‍ റവന്യു വകുപ്പ് മന്ത്രിക്ക് അടിയന്തിര സന്ദേശം അയച്ചു. വടക്കെ തൃക്കരിപ്പൂര്‍, ഉദിനൂര്‍ വില്ലേജുകളിലായാണ് ഈ സ്ഥാപനത്തിന് സ്ഥല മു ള്ളത്. സ്‌കൂളിന്റെ പടിഞ്ഞാറ് ഭാ ഗം പുഴയോട് ചേര്‍ന്ന സ്ഥലം മു ഴുവന്‍ പുഴ പുറമ്പോക്കും സര്‍ ക്കാര്‍ ഭൂമിയുമാണ്. തീരദേശ ത്തെ ഏക്കര്‍ കണക്കിന് വരുന്ന പുറമ്പോക്ക് ഭൂമിയാണ് ഓ രോ നിര്‍മ്മാണ പ്രവര്‍ത്ത നത്തിന്റെ പേരില്‍ സ്ഥാപനത്തിന്റെ അ ധികാരികള്‍ രഹസ്യമായി ക യ്യേറു ന്നത്. സ്ഥലം കയ്യേറുന്ന തിനായി തടസമായി പുഴ പുറ മ്പോക്ക് ഭൂമിയില്‍ സ്ഥിതി ചെ യ്തിരുന്ന കണ്ടല്‍ കാടുകള്‍ ഈ യിടെ വ്യാപകമായി വെട്ടിന ശി പ്പിക്കുകയും ചെയ്ത സംഭവം ഉ ണ്ടായിട്ടും സ്‌കൂള്‍ അധികാരി കള്‍ക്കെതിരെ യാതൊരുവിധ നടപടിയും അധികൃതര്‍ സ്വീക രിച്ചിരുന്നില്ല. സ്‌കൂളിനോട് ചേര്‍ ന്ന് ഇന്‍ഡോര്‍ സ്റ്റേഡിയം പണി യുന്നതിനായി സമീപത്തെ സര്‍ ക്കാര്‍ സ്ഥലമായ തരി ശുഭൂമിയില്‍ നിന്ന് മണലെടു ക്കാനുള്ള ശ്രമം വടക്കെ തൃക്ക രിപ്പൂര്‍ വില്ലേജ് ഓഫീസര്‍ തട ഞ്ഞു നടപടി റിപ്പോര്‍ട്ട് അയച്ചി രുന്നു. ആയിറ്റിയിലെ കണ്ടല്‍ ചെ ടികള്‍ നശിപ്പിച്ചതിന് പിന്നാലെ സര്‍ക്കാര്‍ സ്ഥലത്ത് നിന്നും തെ ങ്ങുകള്‍ വെട്ടിമാറ്റുകയും ആറു മീറ്ററോളം സ്ഥലം സ്വന്തമാ ക്കു കയും ചെയ്തിട്ടുണ്ട്. രണ്ട് വി ല്ലേജ് പരിധിയില്‍ വരുന്ന സ്ഥല വുംവ്യാപകമായികൈയ്യേറി കൊ ണ്ടിരിക്കുമ്പോഴും ഉന്നതത ല ത്തില്‍ അത് തടയാന്‍ നടപടി ഉ ണ്ടാകുന്നില്ലെന്ന് ഗംഗാധരന്‍ മ ന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടികാണിച്ചു.

No comments:

Post a Comment