Latest News

ഓസ്‌കര്‍ ചലച്ചിത്ര മേള നാളെ മുതല്‍

പയ്യന്നൂര്‍: ഓപ്പണ്‍ഫ്രെയിം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 2017ല്‍ ഓസ്‌കര്‍ പുരസ്‌കാരം നേടിയ മൂന്നു ചിത്രങ്ങള്‍ മലയാളം ഉപശീര്‍ഷകങ്ങളോടെ പയ്യന്നൂരില്‍ പ്രദര്‍ശിപ്പിക്കുന്നു. നാളെ മുതല്‍ പത്തൊമ്പത് വരെ പയ്യന്നൂര്‍ കൈരളി മിനി ഓഡിറ്റോറിയത്തിലാണ് മേള. മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള നോമിനേഷന്‍ ലഭിച്ച ഫ്രഞ്ച്, ജപ്പാന്‍ ചിത്രം'ദ റെഡ് ടര്‍ട്ട്ള്‍'ആണ് ഓസ്‌കാര്‍ മേളളയുടെ ഉദ്ഘാടന ചിത്രം. പതിനെട്ടിന് വ്യാഴാഴ്ച മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ മൂണ്‍ലൈറ്റ് പ്രദര്‍ശിപ്പിക്കും. മികച്ച വിദേശ ഭാഷാ ചിത്രത്തനുള്ള പുരസ്‌കാരത്തിന് അര്‍ഹമായ ദ സെയില്‍സ് മാന്‍ എന്ന ചിത്രം പത്തൊമ്പതിന് വെള്ളിയാഴ്ച പ്രദര്‍ശിപ്പിക്കും. വൈകുന്നേരം ആറരമണിക്ക് നടക്കുന്ന പ്രദര്‍ശനത്തിന് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം സൗജന്യമാണ്.

No comments:

Post a Comment