Latest News

ഈയ്യക്കാട് തോടിന് പുതിയ പാലം പണിയണം: സി.പി.ഐ

തൃക്കരിപ്പൂര്‍: കാലപ്പഴക്കം കാരണം കമ്പികള്‍ ഒടിഞ്ഞുതൂങ്ങിയും കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നും അപകടാവസ്ഥയിലായ തൃക്കരിപ്പൂര്‍ മാത്തില്‍ പ്രധാന റോഡിലെ ഈയ്യക്കാട് തോടിന് കുറുകെയുള്ള പഴയ പാലത്തിന് പകരം പുതിയ പാലം പണിയാന്‍ അടിയന്തിര നടപടി ഉണ്ടാകണമെന്ന് സി. പി.ഐ ഈയ്യക്കാട് ബ്രാഞ്ച് യോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. യോഗത്തില്‍ പി. വി. രതീഷ് അധ്യക്ഷത വഹിച്ചു. സി. പി.ഐ ലോക്കല്‍ സെക്രട്ടറി എം. ഗംഗാധരന്‍, പി. കുഞ്ഞമ്പു, പി. ബാലന്‍, പി. ചന്ദ്രന്‍, ബ്രാഞ്ച് സെക്രട്ടറി കെ. വി. രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment