Latest News

ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് നാളെ മുതല്‍ പയ്യന്നൂര്‍ സബ് ട്രഷറിക്ക് സമീപം

പയ്യന്നൂര്‍: പയ്യന്നൂര്‍ ബോംബെഹോട്ടലിന് സമീപം സീസണ്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ നിയന്ത്രണത്തിലുള്ള ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് നാളെ സബ് ട്രഷറിക്ക് സമീപം ഐ.ആര്‍.ഡി.പി കേന്ദ്രത്തില്‍മാറി പ്രവര്‍ത്തനമാരംഭിക്കുന്നു.
വൈകുന്നേരം മൂന്ന് മണി ക്ക് കണ്‍സ്യൂമര്‍ഫെഡ് അഡ്മിനിസ്‌ട്രേറ്റ് അംഗം കെ.വി. കൃഷ്ണന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സത്യപാലന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ മുഖ്യാതിഥിയായിരിക്കും. കൗണ്‍സിലര്‍മാരായ എ.കെ. ശ്രീജ, ഷിനി കെ.പി എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.ഐ. മധുസൂദനന്‍, കെ. ജയരാജ്, രമേശന്‍ മാസ്റ്റര്‍, എം. രാമകൃഷ്ണന്‍, വി.കെ.പി ഇസ്മായില്‍, ടി.സി.വി ബാലകൃഷ്ണന്‍, പി. ജയന്‍. തമ്പാന്‍, ടി.പി. സുനില്‍കുമാര്‍, പി.വി ദാസന്‍, ബി. സജിത്ത് ലാല്‍, ഇഖ്ബാല്‍ പോപ്പുലര്‍എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. നോര്‍ത്ത് സോണ്‍ കോഴിക്കോട് സോണല്‍ മാനേജര്‍ സി. സന്തോഷ് സ്വാഗതവും കണ്ണൂര്‍റീജിയണല്‍ മാനേജര്‍ നന്ദിയും പറഞ്ഞു

No comments:

Post a Comment