Latest News

ജൈവോല്‍പന്ന മേള ജൂണ്‍ അഞ്ചുവരെ നീട്ടി

പയ്യന്നൂര്‍: മാത്തില്‍ പ്രതീക്ഷ ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മെയ് പത്തൊമ്പത് മുതല്‍ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ നടന്നുവരുന്ന ജൈവോല്‍പന്ന മേള ജൂണ്‍ അഞ്ചുവരെ നീട്ടി.
രാവിലെ പതിനൊന്ന് മണി മുതല്‍ രാത്രി എട്ട് മണിവരെ നടക്കുന്ന മേളയില്‍ ചക്കക്കുരു പുഴുക്ക്, ചക്കവറട്ടി, ചക്ക് ഉപ്പേരി, ചക്ക പായസം, ചക്ക കാരയപ്പം, ചക്ക ക്വാഷ്, ചക്ക ബിസ്‌കറ്റ്, ചക്ക പേട, ചക്കക്കുരു പായസം, നാടന്‍ പച്ചക്കറി, വിവിധ അച്ചാറുകള്‍, കുരുമുളകുപൊടി, മഞ്ഞള്‍പൊടി, കാന്താരി മുളക്, കൂമ്പ്, കാമ്പ്, നാടന്‍ വെളിച്ചെണ്ണ എന്നിവയും അത്യുല്‍പാനദ ശേഷിയുള്ള തെങ്ങ്, ക വുങ്ങ് , മാവ്, പ്ലാവ്, കറിവേപ്പില, കാന്താരിതൈകളും പച്ചക്കറി വിത്തുകളും പഴ വര്‍ഗ്ഗങ്ങളും വില്പനക്കായി ഒരുക്കിയിട്ടുണ്ട്.

No comments:

Post a Comment