Latest News

ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്

പയ്യന്നൂര്‍: ദേശീയപാതയില്‍ കണ്ടോത്ത് ഗ്രൗണ്ടിന് സമീപം ഓട്ടോ യും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഓട്ടോഡ്രൈവര്‍ കൊടക്കാട് സ്വദേശി കുമാരന്‍(55), യാത്രക്കാരി കണ്ടോത്തെ സുമതി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്ന് രാവിലെ ഒമ്പതേ മുക്കാല്‍ മണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു. പരുക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

No comments:

Post a Comment