Latest News

പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്ന് പ്രചാരണത്തിന്

പയ്യന്നൂര്‍: പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്നൂര്‍ യു.പി. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പതിനാലിന് ഞായറാഴ്ച പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ സംഘടിപ്പിക്കുന്നു.
പരിപാടിയുടെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥികളായ കലാകാരന്മാര്‍ ഒത്തുചേര്‍ന്ന് പ്രചരണ ബാനറുകള്‍ തയ്യാറാക്കി. ടി.പി. പ്രമോദ്, സുരേഷ് അന്നൂര്‍, സുനില്‍ കരിപ്പത്ത്, ഷിനോദ് എന്നിവരാണ് നൂറോളം ബാനറുകളും ബോര്‍ഡുകളും തയ്യാറാക്കിയത്.
മാനേജുമെന്റ് പ്രതിനിധി പി. കമ്മാരപൊതുവാള്‍, പി.പി. രാജീവന്‍, പി.നാരായണന്‍ നമ്പൂതിരി, സി.ആര്‍. പ്രജീഷ്, എ. ജയപ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment