Latest News

ഹക്കീംവധം: സി.ബി.ഐ സംഘത്തോട് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

പയ്യന്നൂര്‍:കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ തെക്കെ മമ്പലത്തെ ഹക്കീമിന്റെ കൊലപാതക കേസില്‍ റിമാന്റില്‍ കഴിയുന്ന നാല് പ്രതികളെ നുണ പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാന്‍ സി.ബി.ഐ.സംഘത്തെ സി.ജെ.എം. കോടതി അനുവദിച്ചു. ഇതേ ആവശ്യമുന്നയിച്ച് റിമാന്റില്‍ കഴിയുന്ന നാലുപേരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സി.ബി.ഐ സംഘം അറസ്റ്റ് ചെയ്ത നാലുപേരുടെ ജാമ്യാപേക്ഷ പരിഗണനക്കെടുത്ത അവസരത്തില്‍ ശാസ്ത്രീയ പരിശോധനക്ക് തയ്യാറാണെന്ന് അഭിഭാഷകന്‍ മുഖേന ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.പുഞ്ചക്കാട്ടെ മുഹമ്മദ് റഫീഖ് ആദ്യഘട്ടത്തില്‍ തന്നെ നുണപരിശോധനക്ക് തയ്യാറാണെന്ന് അഭിഭാഷകന്‍ മുഖേന അറിയിച്ചിരുന്നു.
അടുത്തമാസം രണ്ടിന് ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് നാലുപേരെയും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും ഹൈക്കോടതി സിബി.ഐ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.കേസില്‍ റിമാന്റില്‍ കഴിയുന്നവരുടെ ശാസ്ത്രീയ പരിശോധന സംബന്ധിച്ചുള്ള വിവരങ്ങള്‍ ഹൈക്കോടതി ഇന്ന് വ്യക്തമാക്കാന്‍ സി.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

No comments:

Post a Comment