Latest News

നഗരസഭ അറിയിപ്പ്

പയ്യന്നൂര്‍: നഗരസഭാ പരിധിയില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളും നോണ്‍ വുവണ്‍ ബാഗുകളും മറ്റ് ഡിസ്‌പോസിബള്‍ പ്ലാസ്റ്റിക് സാധനങ്ങളും കൗണ്‍സില്‍ നിരോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നഗരപരിധിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി 908 കിലോ പ്ലാസ്റ്റിക് ക്യാരിബാഗുകളും 164 കിലോ നോണ്‍ വൂവണ്‍ ബാഗുകളും പിടിച്ചെടുത്ത് നശിപ്പിച്ചു. നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും വ്യാപാരികളും പൊതുജനങ്ങളും നഗരസഭയുടെ ഈ ഉദ്യമവുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്നും നഗരസഭ സെക്രട്ടറി അറിയിക്കുന്നു.

No comments:

Post a Comment