Latest News

പന്തല്‍ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

മഞ്ചേശ്വരം: വിവാഹവീട്ടിലെ പന്തല്‍ ജോലിക്കിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റതിനെ തുടര്‍ന്ന് അബോധാവസ്ഥയില്‍ കഴിയു കയായിരുന്ന യുവാവ് ആശുപത്രയില്‍ ചികത്സയില്‍ കഴിയുന്ന തിനിടെ മരണപ്പെട്ടു. മീഞ്ച ബട്ടിപ്പദവിലെ ബീഫാത്തിമയുടെ മകന്‍ മൊയ്തീന്‍ കുഞ്ഞി(32)യാണ് ഇന്ന് രാവിലെ മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ മരിച്ചത്.
ഈ മാസം ആറിന് സ്വന്തം വീടിനടുത്തുള്ള വിവാഹവീട്ടില്‍ പന്ത ല്‍ ജോലിയിലേര്‍പ്പെട്ടിരുന്ന മൊയ്തീന്‍ കുഞ്ഞിയുടെ കൈയിലു ണ്ടായിരുന്ന ഇരുമ്പ് ഷീറ്റ് വൈദ്യുതി ലൈനില്‍ തട്ടുകയും യുവാവ് ഷോക്കേറ്റ് തെറിച്ചുവീഴുകയുമായിരുന്നു. അബോധാവസ്ഥയിലായ മൊയ്തീന്‍ കുഞ്ഞിയെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൊയ്തീന്‍ കുഞ്ഞിക്ക് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ബോധം വീണ്ടുകിട്ടിയില്ല., രാവിലെ യുവാവിന്റെ നില കൂടുതല്‍ ഗുരുതര മാവുകയും മരണം സംഭവിക്കുകയുമായിരുന്നു. അവിവാഹിതനാണ് മ രണപ്പെട്ട മൊയ്തീന്‍ കുഞ്ഞി. മഞ്ചേശ്വരം പോലീസ് അ സ്വാഭാവികമരണത്തിന് കേസെടുത്തു.

No comments:

Post a Comment