Latest News

രജത ജൂബിലി ആഘോഷം സമാപിച്ചു

കരിവെള്ളൂര്‍: ഇരുപത്തിയഞ്ച് വര്‍ഷം പിന്നിട്ട വടക്കുമ്പാട് തപസ്യ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ രജത ജൂബിലി ആഘോഷ പരിപാടികള്‍ സമാപിച്ചു. ആഘോഷങ്ങളുടെ സമാപന സമ്മേളനം സിനിമാതാരം അനൂപ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പവിത്രന്‍ കുതിര്, ശ്രുതി ബി. ചന്ദ്രന്‍, സി.വി. രജനി എന്നിവരെയും എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കൊടക്കാട് നാരായണന്‍ അധ്യക്ഷത വഹിച്ചു. പി.വി. പ്രദീപ്, കെ. നാരായണന്‍, ടി.വി. വിനോദ്, കെ. വസന്തരാജ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പാലാ കമ്മ്യൂണിക്കേഷന്റെ മധുരനൊമ്പരപ്പാട്ട് നാടകവും അരങ്ങേറി.

No comments:

Post a Comment