Latest News

ബിജു വധം: അഞ്ച് ബൈക്കുകള്‍ കസ്റ്റഡിയില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പയ്യന്നൂര്‍:ആര്‍.എസ്എസ്.മ ണ്ഡ ല്‍ കാര്യവാഹക് കക്കംപാറയിലെചൂരക്കാട്ട് ബിജു(34)വിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി കക്കംപാറയി ലെ നടുവിലെ പുരയില്‍ റിനീഷ ്(28), പരുത്തിക്കാട്ടെ കെ.വി. ജ്യോ തിഷ്(26)എന്നിവരെ ഇന്ന് ഉച്ചയോടെകോടതിയില്‍ഹാജരാക്കും.
തളിപ്പറമ്പ് ഡി.വൈ.എസ്.പി. കെ.വി. വേണുഗോപാലിന്റെ നേ തൃത്വത്തില്‍ അറസ്റ്റിലായവരില്‍ നിന്നും കൊലപാതകത്തില്‍ ബ ന്ധമുള്ള മറ്റ് പ്രതികളെയും തിരിച്ചറിഞ്ഞു. ഇവരെ കണ്ടെത്താന്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
കക്കംപാറ, രാമന്തളി ഭാഗങ്ങളില്‍ ഇന്നലെ രാത്രി പോലീസ് നടത്തിയ റെയ്ഡില്‍ കൃത്യത്തി ന് ഉപയോഗിച്ചുവെന്ന് കരുതുന്ന അഞ്ച് ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു. കുന്നരു കാരന്താട്ടെ ബസ് സ്റ്റോപ്പിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഒളിപ്പിച്ചുവെച്ച നിലയിലാണ്‌ബെക്കുകള്‍ കണ്ടെത്തിയത്.
പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളിലേക്ക് സംഭവത്തിനുശേഷം വന്ന ചില കോളുകളാണ് പ്രതികളെ തിരിച്ചറിയാന്‍ പോലീസിന് ഏറെ സഹായകമായത്.
കേസന്വേഷണ ചുമതലയു ള്ളതളിപ്പറമ്പ്‌സി.ഐ. പി.കെ. സു ധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രതികള്‍ക്കായി വ്യാ പക തെരച്ചില്‍ നടത്തിവരികയാണ്. പ്രതികള്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പോ ലീസ് നിരീക്ഷിച്ചുവരികയാണ്.
കൊലപാതക സംഘത്തില്‍ ഏഴുപേരാമുണ്ടായതെന്നും രണ്ടുപേരെ അറസ്റ്റ് ചെയ്‌തെന്നും മറ്റ് പ്രതികള്‍ ഒളിവിലാണെന്ന് പോ ലീസ് പറയുമ്പോഴും കൊലപാതകത്തിന്ഉപയോഗിച്ച ആ യുധം കണ്ടെത്താന്‍ പോലീസി ന് ഇനി യുംസാധിച്ചിട്ടില്ല.അക്കാരണത്താലാണ് പ്രതികളുടെ അറസ്റ്റ് നടന്ന് മണിക്കൂറുകള്‍ പിന്നിട്ടി ട്ടുംകോടതിയില്‍ഹാജരാക്കാന്‍ വൈകിയതെന്നാണ് സൂചന.
അതേസമയം കൂട്ടുപ്രതികള്‍ കേസന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങാനുള്ള സാധ്യതയേറി. അറസ്റ്റ് ചെയ്ത രണ്ട് പ്ര തികളില്‍ നിന്നും മറ്റ് പ്രതികളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമായ സാഹചര്യത്തില്‍ ഒളിവില്‍ കഴിയുന്നത് അഭികാമ്യമല്ലെ ന്നും കീഴടങ്ങനാണ് സാധ്യതയെന്നുമുള്ള സൂചനകളാണ് പുറത്തുവരുന്നത്. പ്രതികളെ പിടികൂ ടാ ന്‍ വീടുകളിലും മറ്റും റെയ്ഡ് നടത്തുന്നത് തടയിടാനാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നും സൂചനയുണ്ട്.സംഘര്‍ഷം ഉണ്ടാകാനിടയുള്ള സ്ഥലത്ത് പോ ലീസ് ബന്തവസ്സും രാത്രികാല പ ട്രോളിംഗുംഏര്‍പ്പെടുത്തിയിട്ടുണ്ട്.

No comments:

Post a Comment