Latest News

പയ്യന്നൂര്‍ ചേമ്പര്‍ ജനറല്‍ ബോഡി: നേതൃത്വത്തിനെതിരെ കടുത്ത മത്സരത്തിന് നീക്കം

പയ്യന്നൂര്‍: ചേമ്പര്‍ ഓഫ് കൊമേഴ്‌സില്‍ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാ ത്രം ബാക്കിനില്‍ക്കെ നിലവിലു ള്ള നേതൃത്വത്തിനെതിരെ ശ ക്തമായ മത്സരത്തിന് കളമൊരുങ്ങുന്നു.
പതിനാലിന് ഞായറാഴ്ച നടക്കുന്ന ജനറല്‍ബോഡിയോഗം സംഘര്‍ഷഭരിതമാകുമെന്നാണ് സൂചന. 'വിശപ്പുരഹിത പയ്യന്നൂര്‍' തുടങ്ങി ഒട്ടേറെ പദ്ധതികളുമായി തിളങ്ങിയ നിലവിലെ നേതൃത്വത്തിനെതിരെയാണ് കടുത്ത മത്സരം. നിലവിലെ പ്രസിഡണ്ട് കെ. യു വിജയകുമാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുവാനാണ് സാധ്യത.
എന്നാല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ശക്തമായ മത്സരം നടക്കാനുള്ള നീക്കം നടക്കുന്നുണ്ട്. നഗരസഭാ കൗണ്‍സിലറും മറ്റ് ഭാ രവാഹിത്വ മുള്ള ആള്‍ എന്ന നി ലയില്‍ നിലവിലെ സെക്രട്ടറിയെ മാറ്റി പുതിയ ആളെ സെക്രട്ടറി സ്ഥാനത്തെത്തിക്കാനുള്ള ചര്‍ച്ചയാണ് വ്യാപാരികള്‍ക്കിടയില്‍ സജീവമായിട്ടുള്ളത്.
ടൗണിലെ വ്യാപാരിയും മു ന്‍ ചേമ്പര്‍ ട്രഷററും വൈസ് പ്ര സിഡണ്ടുമായ എസ്.കെ.പി അ ബ്ദുള്‍ഖാദറിനെസെക്രട്ടറി സ്ഥാ നത്തേക്ക് കൊണ്ടുവരാനുള്ള ശ ക്തമായ കരുനീക്കമാണ് വ്യാപാരികള്‍ക്കിടയില്‍ നടക്കുന്നത്.
ഈ ചരടുവലിക്ക് നേതൃത്വം നല്‍കുന്നത് പെരുമ്പയിലെ ഒരു വിഭാഗം വ്യാപാരികളാണെന്ന് ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇ തോടെ സെക്രട്ടറി സ്ഥാനത്തേ ക്ക് കടുത്ത മത്സരത്തിന് സാധ്യതയേറിയിരിക്കുകയാണ്.

No comments:

Post a Comment