Latest News

ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ പൊതുസമൂഹം ദേശീയതലത്തില്‍ സംഘടിക്കണം -ഡോ.എസ്.പി. ഉദയകുമാര്‍

പയ്യന്നൂര്‍:ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി രാജ്യമെമ്പാടും നടക്കുന്ന ജനകീയ മുന്നേറ്റങ്ങളെ അവഗണിച്ചും അപഹസിച്ചും ഛി ദ്രമാക്കിയും തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ഭരണകൂടങ്ങളെന്നും പൗരന്മാര്‍ അനീതി കാണാതെ കുനിഞ്ഞു നടക്കണമെന്നും കൂടംകുളം ആണവ വിരുദ്ധ സമരനായകന്‍ ഡോ.എസ്.പി. ഉദയകുമാര്‍ പറഞ്ഞു.
ശുദ്ധമായ കുടിവെള്ളത്തിനായി സമരം നടത്തുന്ന രാമന്തളി ജനാരോഗ്യ സംരക്ഷണ സമിതി പ്ര വ ര്‍ത്തകരെ നല്ല നടപ്പിന് ശിക്ഷിച്ചതില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ ജനജാഗ്രത ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ കണ്‍ വെ ന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സം സാരിക്കുകയായിരുന്നു അദ്ദേഹം.
ചോദ്യംചെയ്യുന്നവനെ രാജ്യദ്രോഹിയാക്കുന്നു, കരിനിയമങ്ങള്‍ക്ക് ഇരയാക്കുന്നു. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങളെ തീര്‍ത്തും അവഗണിക്കുന്ന ഭരണവര്‍ഗ്ഗം സമ്പന്നന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നു. ഭരണ വര്‍ഗ്ഗങ്ങളെല്ലാം ഒരൊറ്റ ക്ലാസ്സായി മാറിയിരിക്കുന്നു. വികസന പദ്ധതികള്‍ ജനങ്ങള്‍ക്ക് ദുരിതം വിതക്കുമ്പോള്‍ ദുരന്ത നിവാരണത്തിന് കാര്യക്ഷമമായ ഒരു പദ്ധതിയും രാജ്യത്തില്ല.
ഗാന്ധിയന്‍ സമര രൂപങ്ങളെ ഭരണവര്‍ഗ്ഗം തീര്‍ത്തും അവഗണിക്കുന്നിടത്താണ് ഹിംസയുടെ സമര രൂപങ്ങള്‍ രാജ്യത്ത് തുടരുന്നത്. ഗാന്ധിക്കുശേഷം പുതിയൊരു സമര മാര്‍ഗ്ഗം കണ്ടെത്താന്‍ നമുക്കായിട്ടില്ല.
ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ പൊതുസമൂഹം ദേശീയതലത്തില്‍ സംഘടിക്കുക മാത്രമാണ് നമ്മുടെ മുന്നിലുള്ള പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. ഡി. സുരേന്ദ്രനാഥ്, കെ.സുനില്‍കുമാര്‍, അപ്പുക്കുട്ടന്‍ കാരയില്‍, എം. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment