Latest News

ഓടുന്ന വാഹനത്തില്‍ നിന്ന് ചാടിയ യുവാവിന് ഗുരുതരം

പരിയാരം: ഓടുന്ന വാഹനത്തില്‍ നിന്ന് ചാടിയ യുവാവിന് പരുക്കേറ്റ് ഗുരുതരം. മലപ്പുറം പാണ്ടിക്കാട് വാലില്‍ വീട്ടില്‍ രാമന്റെ മകന്‍ ശിവരാമനാ(45)ണ് റോ ഡില്‍ വീണ് ഗുരുതരമായി പരുക്കേറ്റത്. ഇന്നലെ രാത്രി പത്തരമണിയോടെയാണ് സംഭവം.
മലപ്പുറത്തുനിന്നും നീലേശ്വരത്തെ പണിസ്ഥലത്തേക്ക് പോ വുകയായിരുന്നു ശിവരാമനുള്‍ പ്പെട്ട അഞ്ചംഗസംഘം. ഇതിനി ടെ ധര്‍മ്മശാലക്ക് സമീപത്തുവെച്ച് ഓടിക്കൊണ്ടിരിക്കുന്ന മിനിലോറിയില്‍ നിന്നും ഇയാള്‍ പുറത്തേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശിവരാമനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment