Latest News

സെന്‍കുമാര്‍ കേസ്: കോടതി ഉത്തരവ് നടപ്പാക്കും- മുഖ്യമന്ത്രി

തിരു: സെന്‍കുമാറിനെ ഡി.ജി. പിയായി പുനര്‍നിയ മിക്കണമെ ന്ന സുപ്രീംകോടതി വിധി നട പ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതി ജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യ ത്തില്‍ സുപ്രീംകോടതി വിധി അന്തിമമാണ്. വിധി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി നടപടി തുട ങ്ങിയെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസി നുള്ള മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ആരാണ് ഡി.ജി. പിയെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയുമോ എന്ന് അടിയന്തര പ്ര മേയത്തിന് അനുമതി തേടിയുളള പ്രസംഗത്തില്‍ എം. ഉമ്മര്‍ എം. എല്‍.എചോദിച്ചു. സുപ്രീം കോട തി വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. സെന്‍ കുമാറിന്റെ നിയമനം സര്‍ക്കാര്‍ മനഃപൂര്‍വം വൈകിക്കു കയാ ണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിയന്തര പ്രമേയം അവതരി പ്പിച്ച എം. ഉമ്മറിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ഇത്തവണ വളരെ പ രി താപകരമായാണ് ഉമ്മര്‍ വി ഷയം അവതരിപ്പിച്ചതെന്ന് മു ഖ്യമന്ത്രി പറഞ്ഞു. വിഷയ ത്തിന്റെ ഗൗരവമില്ലായ്മ യാണ് ഇതിലൂടെ വെളിവാകുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോട തിയില്‍ ഇരിക്കുന്ന വിഷയം സഭ യില്‍ ചര്‍ച്ച ചെയ്യുന്നതിന് പരിമി തിയുണ്ട്. സെന്‍കുമാര്‍ കേസിലെ സുപ്രീംകോടതി വിധിയിലെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ ശം മുന്‍ മുഖ്യമന്ത്രിക്കെ തിരെ യാണെന്ന് പിണറായി വ്യക്തമാ ക്കി. ജനങ്ങളിലെ അസംതൃപ്തി കണക്കിലെടുത്താണ് സെന്‍കു മാറിനെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഇപ്പോള്‍ ആരാണ് ഡി.ജി.പിയെന്ന് പ്രതിപക്ഷ നേ താവ് രമേശ് ചെന്നിത്തല മുഖ്യ മന്ത്രിയോടു ചോദിച്ചെങ്കിലും മുഖ്യമന്ത്രി ഉത്തരം നല്‍കിയില്ല. ഇതോടെ, ഡി.ജി.പി ആരെന്ന് മുഖ്യമന്ത്രിക്കു പറയാന്‍ സാധി ക്കാത്തതു ലജ്ജാകരമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രംഗത്തെത്തി.
മുഖ്യമന്ത്രിയുടെ വിശദീക രണ ത്തെ തുടര്‍ന്ന് അടിയന്തര പ്രമേ യ ത്തിന്അനുമതി നിഷേധിച്ച തില്‍പ്രതിഷേധിച്ച്‌സഭയില്‍ നി ന്നും പ്രതിപക്ഷംഇറങ്ങി പ്പോയി.

No comments:

Post a Comment