Latest News

രാമന്തളി സമരം: ജനകീയ ഐക്യത്തിന്റെ വിജയം

രാമന്തളി : ഏഴിമല നാവിക അക്കാദമിയിലെ മാലിന്യ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജന ആരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ എണ്‍പത്തിയഞ്ച് ദിവസമായി തുടരുന്ന സമരം വിജയിപ്പിച്ച മുഴുവന്‍ ജനാധിപത്യ ശക്തികളെയും ,നാട്ടുകാരെയും ജന ആരോഗ്യ സംരക്ഷണ സമിതി അഭിവാദ്യം ചെയ്തു.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറത്ത് നടന്ന ജനകീയ സമ രമാണ് രാമന്തളിയില്‍ വിജയിച്ചിരിക്കുന്നത്. ജാതിമത കക്ഷി രാഷ്ട്രീയ ഭേദമെന്യേ നടന്ന ഈ സമരത്തെ കള്ള കേസുകളും, കരിനി യമങ്ങളും ചാര്‍ത്തി തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെയൊക്കെ അതിജീവിച്ചാണ് ഈ സമരം വിജയിച്ചിരിക്കുന്നത്.
കേരളത്തിലെ കക്ഷി രാഷ്ട്രീയത്തിന്റെ മേധാവിത്വത്തെ ചോദ്യം ചെയ്തു കൊണ്ടാണ് മാലിന്യ വിരുദ്ധ സമരം വിജയിച്ചിരിക്കുന്നത്. സമരത്തില്‍ സഹായിച്ച വിവിധ സംഘടനകളെയും, വ്യക്തികളെയും ജന ആരോഗ്യ സംരക്ഷണ സമിതി അഭിനന്ദിച്ചു.

No comments:

Post a Comment