Latest News

ഏഴിമല നാവല്‍ അക്കാദമി കെട്ടിടത്തില്‍ നിന്ന് വീണ് ഓഫീസര്‍ ട്രെയിനിമരിച്ചു

പരാതിയുമായി ബന്ധുക്കള്‍ 

പയ്യന്നൂര്‍: ഏഴിമല നാവല്‍ അ ക്കാദമിയില്‍ ദുരൂഹ സാഹചര്യത്തില്‍ കേഡറ്റ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കൊലപാതകമാണെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. മലപ്പുറം തിരൂര്‍ താനാല്ലൂരിലെ പുത്രക്കാട്ട് ഹൗസില്‍ റിട്ടയേര്‍ഡ് നാവിക സേനാ ഉദ്യോഗസ്ഥന്‍ കര്‍ണ്ണാടക സ്വദേശി ഗൂഡപ്പയുടെയും തിരൂരിലെ പുഷ്പലതയു ടെയും മകന്‍ സൂരജ് ഗൂഡപ്പ യാ (25)ണ് മരണപ്പെട്ടത്.
ഇന്നലെ 7.10നാണ് കെട്ടിടത്തില്‍ നിന്ന് വീണ് പരുക്കേറ്റ നിലയില്‍ സൂരജിനെ നാവല്‍ അ ക്കാദമി അധികൃതര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നരമണിയോടെ സൂരജ് മരണ പ്പെടുകയായിരുന്നു. 
ഇതേ തുടര്‍ന്ന മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് ബ ന്ധുക്കള്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സൂ രജിനെ നാവല്‍ അക്കാദമി അധികൃതര്‍ കൊലപ്പെടുത്തിയതാണെ ന്ന് സഹോദരന്‍ സുനാജ് ആരോപിച്ചു.
2010ലാണ് സൂരജ് നാവിക അക്കാദമിയില്‍ ജോലിയില്‍ പ്ര വേശിച്ചത്. ഇതിനിടയില്‍ പരീക്ഷ എഴുതി ഓഫീസര്‍ പോസ്റ്റില്‍ പ്ര വേശിക്കുകയും 2013ല്‍ പരിശീലനത്തിനായി ഏഴിമലയിലേക്ക് വരികയുമായിരുന്നു.
പരിശീലനത്തിനെത്തിയ സൂരജിനെ അക്കാദമി അധികൃതര്‍ പലവിധത്തില്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് സഹോദരന്‍ പറയുന്നു. 2015ല്‍ രണ്ടാം സെ മസ്റ്റര്‍ പരിശീലനത്തിനിടെ പിരിച്ചുവിടുകയുമായിരുന്നുവത്രെ. എന്നാല്‍ നാവികസേനാഅധികൃതര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍ കുകയും കഴി ഞ്ഞ ഫിബ്രവരിയില്‍ സൂരജിന് അനുകൂലമായി ഹൈക്കോടതി വിധി വരികയുമായിരുന്നു. 
ഇതോടെ സൂരജിനെ പരിശീലനത്തിനായി നാവിക അക്കാദമി അധികൃതര്‍ സൂരജിനെ ഏഴിമലയിലേക്ക് വിളിപ്പിക്കുകയായിരുന്നു പരിശീലനത്തിനിടയില്‍ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് സൂരജ്‌ഫോണില്‍വീട്ടിലേക്ക് വിളിച്ചറിയിക്കാറുണ്ടെന്ന് സഹോദരന്‍ നല്‍കിയപരാതിയില്‍ പറയുന്നു. 
എന്നാല്‍ സൂരജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് അക്കാദമി അധികൃതര്‍ വെളിപ്പെടുത്തി
സൂരജിന്റെ മാതാപിതാക്കള്‍ പരിയാരം ആശുപത്രിയിലെത്തി. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോ ര്‍ട്ടത്തിനുശേഷം വൈകുന്നേരത്തോ ടെ തിരൂരിലേക്ക് കൊണ്ടുപോകും.

No comments:

Post a Comment