Latest News

സി.കെ. ശേഖരന്‍ മാസ്റ്റര്‍ ചരമ വാര്‍ഷികാചരണം നടത്തി

പയ്യന്നൂര്‍:ഗ്രന്ഥശാലാ പ്രവര്‍ത്തകും അധ്യാപക അവര്‍ഡ് ജേതാവും അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം പ്രസിഡണ്ടുമായിരുന്ന സികെ. ശേഖരന്‍ മാസ്റ്ററുടെ അഞ്ചാം ചരമ വാര്‍ഷികദിനം അന്നൂരില്‍ നടന്നു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. ബൈജു അധ്യക്ഷത വഹിച്ചു. കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ജി. ഗോപകുമാര്‍ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുള്ള സി.കെ. ശേഖരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം മണ്ടൂര്‍ പൊതുജന വായനശാലാ മുന്‍ സെക്രട്ടറി കെ.എം. പരമേശ്വരന്‍ ഏറ്റുവാങ്ങി. ഗ്രന്ഥാലയത്തിന്റെ ആദരം സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം പ്രസിഡണ്ട് കെ. രാമചന്ദ്രന്‍ സമ്മാനിച്ചു. കെ.പി. കുഞ്ഞിക്കണ്ണന്‍, കെ.എസ്. പൊതുവാള്‍, എം. ബാലന്‍, വി.എന്‍. ഗോപി, അവാര്‍ഡ് ജേതാവ് കെ.എം. പരമേശ്വരന്‍ നമ്പീശന്‍ , സി.വി. വിനോദ് കുമാര്‍, പി. കമ്മാരപൊതുവാള്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment