Latest News

കാവ്യ സാരഥി പുരസ്‌കാരം അജിതാ ആര്‍.നായര്‍ക്ക്

പയ്യന്നൂര്‍:ഈ വര്‍ഷത്തെ തപസ്യ കലാസാഹിത്യവേദിയുടെ കാവ്യസാരഥി പുരസ്‌കാരത്തിന് അജി ത ആര്‍.നായര്‍ അര്‍ഹയായി. ഇരുപത്തിമൂന്ന് കവിതകളടങ്ങിയ ഊര്‍മ്മിള ഉറങ്ങുന്നില്ല എന്ന കാവ്യ സമാഹാരമാണ് സംസ്ഥാനതലത്തില്‍ വന്ന അമ്പതോളം സമാഹാരങ്ങളെ പിന്‍തള്ളി പുരസ്‌കാരം നേടിയത്.
സാമൂഹ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും സജീവ സാന്നിധ്യമായ അജിതനായര്‍ പയ്യന്നൂര്‍ ഐ.എസ്.ഡി. ഇംഗ്ലീഷ് സീനിയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകയാണ്. പയ്യന്നൂര്‍ കണിയേരി സ്വദേശിനിയും കാലിച്ചാനടുക്കം കെ. മാധവന്‍ നായര്‍-ശ്യാമള ദമ്പതികളുടെ മകളും രാകേഷ് നായരുടെ ഭാര്യയുമാണ്. സൂര്യനാരായണന്‍, ദേവനാരായണന്‍ എന്നിവര്‍ മക്കളാണ്.
ജൂണ്‍ മൂന്നിന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രസിദ്ധ കവി എസ്. ര മേശന്‍ നായര്‍ കാവ്യ സാരഥി കീ ര്‍ത്തിമുദ്രയും അവാര്‍ഡ് തുകയും സമ്മാനിക്കും.

No comments:

Post a Comment