Latest News

കേരളത്തില്‍ കയ്യേറ്റ രാഷ്ട്രീയം ബലപ്പെടുന്നു. സി.ആര്‍.നീലകണ്ഠന്‍

പയ്യന്നൂര്‍:കേരളത്തില്‍ ഭൂമി കയ്യേറുന്നവരുടെ രാഷ്ടീയ ലോബി ശക്ത മാവുന്നു. മൂന്നാറില്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാന്‍ ക്രിയാത്മക മായി ഒന്നും ചെയ്യതാതെ ഭരണപക്ഷവും പ്രതിപക്ഷവും ജനങ്ങളെ വെല്ലുവിളിക്കുകയാണ്. കയ്യേറ്റക്കാരുടെ ഭാഷയാണ് മണിയും ലം ബോ ധരനും പറയുന്നത്.മാണി എല.ഡി.എഫിക്ക് അടുക്കുന്നത് ഒഴിപ്പിക്കലില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ്. കയ്യേറ്റ രാഷ്ട്രീയത്തെ ചെറുക്കാന്‍ സാധാരണക്കാരുടെ ഐക്യപ്പെടല്‍ നടക്കണം. അ ല്ലെങ്കില്‍ മഴയും പുഴയും മില്ലാത്ത പട്ടിണി നാടായി കേരളം മാറു മെന്ന് സി.ആര്‍.നീലകണ്ഠന്‍ പറഞ്ഞു.

കണ്ണര്‍ ബസ്സ്റ്റന്റ് പരിസരത്ത് മല ബാര്‍ പരിസ്ഥിതി സമിതി സംഘടിപ്പിച്ച പ്രതിഷേധയോഗം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മൂന്നാര്‍ ഒഴിപ്പിക്കലിലെ സര്‍ക്കാര്‍ ഒത്തുകളി അവസാ നിപ്പിക്കുക എന്ന വിഷയത്തിലായിരുന്നു പ്രതിഷേധം പള്ളിപ്രം പ്രസന്നന്‍ അധ്യക്ഷത വഹിച്ചു. ഭാസ്‌കരന്‍ വെള്ളൂര്‍, അഡ്വ.അഹമ്മദ് മാണിയൂര്‍, ഇ.മനീഷ്, ചന്ദ്രന്‍ മാടായി, നിശാന്ത് കൊളപ്രം, ഉണ്ണി നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment