Latest News

ഡ്രൈവര്‍ക്കൊപ്പം ടൂര്‍ പോയ യുവതി ഒടുവില്‍ അഗതിമന്ദിരത്തില്‍

പയ്യന്നൂര്‍: ഡ്രൈവര്‍ക്കൊപ്പം ടൂറുപോയ ഭര്‍തൃമതിയും എട്ടുവയസ്സുള്ള കുട്ടിയുടെ മാതാവുമായ സെയില്‍സ് ഗേള്‍ ഒടുവില്‍ അഗതിമന്ദിരത്തിലെത്തി.
പയ്യന്നൂരിനടുത്ത കോത്തായിമുക്കിലാണ് സംഭവം. പയ്യന്നൂരിലെ വ്യാപാര സ്ഥാപനത്തി ല്‍ സെയില്‍സ്‌ഗേളായി ജോലി ചെ യ്തുവരികയായിരുന്ന ഇരുപത്തിയെട്ടുകാരി രണ്ടുദിവസം മുമ്പ് പരിചയക്കാരനായ പെരുമ്പയിലെ ഓട്ടോഡ്രൈവറായ യുവാവിനോടൊപ്പം കറങ്ങാന്‍ പോയതായിരുന്നുവത്രെ.
ഇതിനിടെ ഇരുവരെയും യുവതിയുടെ ബന്ധു കാണാനിടയാവുകയും വീട്ടില്‍ അറിയിക്കുകയുമായിരുന്നു.തുടര്‍ന്ന് തിരിച്ചെത്തിയ യുവതിയെ വീട്ടില്‍ കയറ്റാന്‍ വീട്ടുകാ ര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പോ ലീ സ് ഇടപെട്ട് യുവതിയെ വീട്ടുകാരുടെ മുന്നില്‍ എത്തിച്ചെങ്കിലും അവര്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് അഗതിമന്ദിരത്തില്‍ പാര്‍പ്പിക്കുകയായിരുന്നു.
അതേസമയം ഇരുവിഭാഗത്തെയും അനുനയിപ്പിച്ച് പ്രശ് നം രമ്യമായി പരിഹരിക്കാന്‍ പോ ലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

No comments:

Post a Comment