Latest News

മോഷണക്കേസിലെ പ്രതി പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു

തളിപ്പറമ്പ്: നിരവധി മോഷണക്കേസിലെ പ്രതി പോലീസ് സ്റ്റേഷന്റെ കുളിമുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന ലെ രാത്രി തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലാണ് സംഭവം. നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ച മോഷണക്കേസിലെ പ്രതി ചായ കൊണ്ടുവന്ന ഗ്ലാസെടുത്ത് കൈയില്‍ മുറിവേല്‍പിക്കുകയായിരുന്നു. കുറുമാത്തൂരിലെ റഹ്മത്ത് മന്‍സിലിലെ റുവൈസി(21)നെ യാണ് മുറിവേറ്റ നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കെട്ടിട നിര്‍മ്മാണവും മറ്റും നടക്കുന്ന സ്ഥലങ്ങളില്‍ മുന്‍സിപ്പല്‍-പഞ്ചായത്ത് എഞ്ചിനീയറാണെന്ന വ്യാജേന ഇതര സംസ്ഥാ ന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയാണ് റുവൈസിന്റെ രീതി.വിവിധ പരാതികളില്‍ ഇയാള്‍ക്കെതിരെ പല സ്റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ട്.ഇയാള്‍ സഞ്ചരിച്ച ബൈക്കും നിരവധി പേഴ്‌സുക ളുംഎ.ടി.എം.കാര്‍ഡുകളും ഡ്രൈ വിംഗ് ലൈസന്‍സുകളും പോലീ സ് പിടിച്ചെടുത്തിട്ടുണ്ട്.

No comments:

Post a Comment