Latest News

വ്യാപാരികളെ പീഡിപ്പിക്കുന്നത് ഒഴിവാക്കണം-വ്യാപാരിവ്യവസായി സമിതി

പയ്യന്നൂര്‍:പ്ലാസ്റ്റിക് പരിശോധനയുടെ പേരില്‍ കടകളില്‍ കയറി വ്യാപാരികളെ മാനസികമായി പീഡിപ്പിക്കുന്ന സാഹചര്യം ആരോഗ്യവവകുപ്പ് ഉദ്യോഗസ്ഥര്‍ ഒഴിവാക്കണമെന്നും ജനങ്ങളെ വീടുകളിലെത്തി പ്ലാസ്റ്റികിന്റെ ഉപയോഗം കുറക്കാന്‍ ബോധവല്‍കരിക്കണം നടത്തണമെന്നും പ്ലാസ്റ്റികിന്റെ ബദല്‍ സംവിധാനം മാര്‍ക്കറ്റില്‍ വിതരണത്തിന് എത്തുന്നതിന് മുന്‍കൈയെടുക്കണമെന്നും വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ട#ു.
പ്ലാസ്റ്റിക് നിയന്ത്രിക്കുന്നതിനോട് പൂര്‍ണ്ണമായും സഹകരിക്കാന്‍ വ്യാപാരി വ്യവവസായി സമിതി തയ്യാറണ്. വ്യാപാരികളുടെ തൊഴില്‍ സംരക്ഷിച്ചുകൊണ്ടുള്ള എല്ലാ വികസന പ്രവര്‍ത്തനങ്ങളോടും അനുഭാവപൂര്‍ണ്ണമായ തീരുമാനം വ്യാപാരി വ്യവസായി സമിതി കൈക്കൊള്ളുമെന്നും സമിതി പയ്യന്നൂര്‍ ഏരിയാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്ത് ജില്ലാ സെക്രട്ടറി വി. ഗോപിനാഥ് പറഞ്ഞു.. ഏരിയ പ്രസിഡണ്ട് സി. കൃഷ്ണന്‍ അദ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി. വിജയന്‍, വി. കൃഷ്ണന്‍, എം.വി.തമ്പാന്‍, കെ.വി അനൂപ്, പി. പ്രകാശന്‍, പി.വികരുണാകരന്‍ എന്നിവര്‍ സംസാരിച്ചു

No comments:

Post a Comment