Latest News

വോളിബോള്‍ പരിശീലനം സമാപിച്ചു

പയ്യന്നൂര്‍: യുവശക്തി കോറോം സംഘടിപ്പിച്ച വളിബോള്‍ പരിശീലന ക്യാമ്പ് സമാപിച്ചു. മെയ് ഇരുപത്തിയൊന്നുമുതല്‍ കോറോം രക്തസാക്ഷി നഗറിലായിരുന്നു. ക്യാമ്പ്. കോറോം പ്രദേശത്തെ മുപ്പത് കുട്ടികളാണ് ഒരുമാസക്കാലമായി നടന്ന ക്യാമ്പില്‍ പങ്കാളികളായത്. ക്യാമ്പ് നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ വി. ബാലന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. കമലാക്ഷന്‍, , ഗോപാലകൃഷ്ണന്‍, ടി.ടി.#ി സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.
സമാപനസമ്മേളനം ജില്ലാ വോളി അസോസിയേഷന്‍ സെക്രട്ടറി പി.പി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പരിശീലകര്‍ക്കുള്ള ഉപഹാരം എം. അമ്പു വിതരണം ചെയ്തു.കെ.വി. ബാലചന്ദ്രന്‍അധ്യക്ഷനായിരുന്നു.രജീഷ് പി., മനൂപ് പി, ടി.കെ. അജിത്ത്എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment