Latest News

നൂറ് ലിറ്റര്‍ വാഷ്പിടികൂടി

ആലക്കോട്: വാറ്റുചാരായ നിര്‍മ്മാണത്തിനായി സൂക്ഷിച്ചുവെച്ച നൂറ് ലിറ്റര്‍ വാഷ് എക്‌സൈസ് സംഘം പിടികൂടി. പോത്തുകുണ്ടില്‍ തോട്ടിന്‍കരയില്‍ കുടങ്ങളിലും പാത്രങ്ങളിലുമായി സൂക്ഷിച്ച നൂറ് ലിറ്റര്‍ വാഷ് എഖ്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ശ്രീരാജ്, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ പി.വി. മധുസൂദനന്‍, സി.സി. രാജന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.ആര്‍. രാജേഷ്, പ്രകാശന്‍ ആലക്കല്‍, വി. ധനേഷ്, ടി.വി. മധു എന്നിവരടങ്ങിയ സംഘം പിടികൂടിയത്. സംഭവത്തില്‍ എക്‌സൈസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മദ്യനയത്തിന്റെ മറവില്‍ വാറ്റുചാരായ നിര്‍മ്മാണം വ്യാപകമായി നടക്കുന്നുണ്ടെന്നസൂചനയെ തുടര്‍ന്ന് എക്‌സൈസ് അധികൃതര്‍ വ്യാപക റെയ്ഡ് നടത്തിവരികയാണ്.

No comments:

Post a Comment