Latest News

തെരുവുനായകുറുകെ ചാടി; ബൈക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥി മരണപ്പെട്ടു രണ്ടുപേര്‍ക്ക് പരുക്ക്, ഇടിച്ച വണ്ടി നിര്‍ത്താതെ പോയി

കണ്ണൂര്‍: നിയന്ത്രണം വിട്ട ബൈ ക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ എഞ്ചിനീയറിംഗ് വിദ്യാര്‍ ത്ഥി മീന്‍ലോറി കയറി മരിച്ചു .ഇടിച്ച വാഹനം നിര്‍ത്താതെ പോ യി.അപകടത്തില്‍ സുഹൃത്തുക്കളായ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ അഞ്ച് മണിയോടെ താണ ജംഗ്ഷന് സമീപമാണ് അ പകടം. കുറ്റിയാട്ടൂര്‍ കാരപറമ്പിലെ പ്ര ഭാ കരന്റെ മകനും കണ്ണൂര്‍ ഐ.ടിയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമാ യ അപ്പൂ സ് എന്ന അഖിലാ(18)ണ് മരണപ്പട്ടത്.അയല്‍വാസികളും സുഹൃത്തുക്കളുമായ കാരാപറമ്പ് തീര്‍ ത്ഥത്തിലെ വിക്രമന്റെ മകന്‍ സ ല്ലാ പ്(20), ബാലഗോപാലന്റെ മക ന്‍ ഷിജില്‍(19)എന്നിവര്‍ക്കാ ണ് പരുക്കേറ്റത്. ഇവരെ കൊയി ലി ആശുപത്രിയില്‍പ്രവേശിപ്പിച്ചു.
എറണാകുളത്തേക്ക് ഇന്റര്‍വ്യൂവിന് പോവുകയായിരുന്ന അതുലിനെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് കൊണ്ടുവിടാന്‍ ബൈക്കില്‍ പോവുകയായിരുന്നു മൂവര്‍ സംഘം. അവര്‍ സഞ്ചരിച്ച കെ.എല്‍. 59-എന്‍. 4159നമ്പര്‍ ബൈക്കിന് കുറുകെ തെരുവുനായ ചാടുകയായിരുന്നു. ഇതേ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ അതുലിന്റെ ദേഹത്തുകൂടി പിറകെ വന്ന മീന്‍ലോറി കയറിയിറങ്ങുകയായിരുന്നു. ടൗണ്‍ പോലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായിജില്ലാ ആശുപത്രി യിലേക്ക് മാറ്റി.

No comments:

Post a Comment