Latest News

പയ്യന്നൂര്‍ സഹകരണ ആശുപത്രി വാര്‍ഷികം ആരോഗ്യ സെമിനാര്‍

പയ്യന്നൂര്‍: പയ്യന്നൂര്‍ സഹകരണ ആശുപത്രി പതിനെട്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ആരോഗ്യ സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി പ്രസിഡണ്ട് അഡ്വ. ടി.വി. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. സന്തോഷ് സ്വാഗതം പറഞ്ഞു. ഡോ.എം. ഹരിദസ്, ഡോ.കെ. ഗോപിനാഥ്, ഡോ. ശ്യാമള മുകുന്ദന്‍, ഡോ. പുഷ്പാംഗദന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. എം.വി. രതീഷ് കുമാര്‍ നന്ദി പറഞ്ഞു.
തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദങ്ങള്‍ എങ്ങനെ ഒഴിവാക്കാം എന്ന വിഷയത്തെക്കുറിച്ച് ഡോ. ദ്രുഹിന്‍ എ.വി. ക്ലാസെടുത്തു. കെ.കെ. ഗംഗാധരന്‍ സ്വാഗതം പറഞ്ഞു. ഡോ. മുഹമ്മദ് ഷമീര്‍ അധ്യക്ഷത വഹിച്ചു.
വാര്‍ദ്ധക്യകാല ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. സരിന്‍ എസ്.എം.ക്ലാസെടുത്തു. സി. ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഡോ. കെ. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.
അവയവദാനം-സാങ്കേതികത്വവും പ്രായോഗികതയും എന്ന വിഷയത്തില്‍ ഡോ.കെ.സി. സോമന്‍ ക്ലാസെടുത്തു. കെ.കെ. കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഡോ. പി.പി. ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ജീവിതശൈലി രോഗത്തെ അറിയുക പ്രതിരോധിക്കുക എ ന്ന വിഷയത്തില്‍ ഡോ. ടി.എ. മധസൂദനന്‍നമ്പൂതിരി ക്ലാസെടുത്തു. അഡ്വ. കെ.വി. ഗണേശന്‍ സ്വാഗ തം പറഞ്ഞു. ഡോ.എം.സി.അഷ്‌റഫ് അധ്യക്ഷത വഹിച്ചു. എം.വി. നവീന്‍കുമാര്‍ നന്ദി പറഞ്ഞു.
ഇന്ന് വൈകുന്നേരം നടക്കുന്ന സ മാപന സമ്മേളനം പി. കരുണാകരന്‍എം.പി. ഉദ്ഘാടനംചെ യ്യും. നടന്‍ സലീംകുമാര്‍ കൈ തപ്രം ദാമോദരന്‍ നമ്പൂതിരി എ ന്നിവര്‍ മുഖ്യാതിഥികളായിരിക്കും. അഡ്വടി.വിഅജയകുമാര്‍ അധ്യക്ഷനായിരിക്കും.

No comments:

Post a Comment