Latest News

രാമന്തളി സമരം: പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ബുധനാഴ്ച

പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാന്റിനെതിരെ സമരം നടത്തുന്ന ജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകരെ കരിനിയമ പ്രകാരം കള്ളക്കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ച് പത്തിന് ബുധനാഴ്ച രാവിലെ പത്ത് മണിക്ക് സമരക്കാര്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ച് ബി.കെ.എം. ജംഗ്ഷനില്‍ നിന്ന് ആരംഭിക്കും.
സമരത്തിന് ഐക്യദാര്‍ഡ്യവുമായി തിരുവനന്തപുരം വിളപ്പില്‍ സമരനായിക ശോഭന കുമാരി നാളെ വൈകുന്നേരം നാല് മണിക്ക് സമരപന്തലല്‍ സന്ദര്‍ശിക്കും

No comments:

Post a Comment