Latest News

കുടുംബസംഗമം

പയ്യന്നൂര്‍: കണ്ടംവിറ്റ തറവാട് കുടുംബ സംഗമം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ പഞ്ചാത്ത് പ്രസിഡണ്ട് വി.പി. ഫൗസിയ അധ്യക്ഷത വഹിച്ചു. പി. കോരന്‍, കെ..വി ഭാസ്‌കരന്‍, സി. രവി, സി. ദാമോദരന്‍, കെ.വി രാഘവന്‍, സി. ചന്ദ്രന്‍, പി. സാവിത്രി, തുടങ്ങിയവര്‍ സംസാരിച്ചു.
മുതിര്‍ന്ന തറവാട്ടംഗങ്ങളെ ആദരിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. തുടര്‍ന്ന് കാറമേല്‍ പുതിയങ്കാവ് വനിത കോല്‍ക്കളി സംഘത്തിന്റെ ചരടുകുത്തികോല്‍ക്കളി നടന്നു.

No comments:

Post a Comment