Latest News

രക്തസാക്ഷി അനുസ്മരണം

പയ്യന്നൂര്‍:ജയ്ഹിന്ദ് സാംസ്‌കാരിക വേദി പയ്യന്നൂര്‍ രക്തസാക്ഷി അനുസ്മരണം സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായി ചികിത്സാ സഹായം , പഠനോപകരണ വിതരണം, എസ്.എസ്.എല്‍.സി പ്ലസ്ടു വിജയികള്‍ക്ക് അനുമോദനം എന്നിവ സംഘടിപ്പിക്കുന്നു. ഇരുപത്തിയൊന്നിന് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടി മുന്‍ മന്ത്രി കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യും.പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാര്‍ത്ഥികള്‍ക്കുള്ള ചിത്രരചനാമത്സരം നടക്കും.

No comments:

Post a Comment