Latest News

പി.എം. കരുണാകരന്‍ അടിയോടി ചരമവാര്‍ഷികദിനാചരണം

പയ്യന്നൂര്‍: കേരള സ്റ്റേറ്റ് അടിയോ ടി സമാജം സര്‍വ്വീസ് വെല്‍ഫയ ര്‍ ട്രസ്റ്റ് അതിന്റെ സ്ഥാപക പ്രസിഡണ്ടും സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകനും അ ധ്യാപകനുമായിരുന്ന പിഎം. കരുണാകരന്‍ അടിയോടിയുടെ ആ റാം ചരമവാര്‍ഷിക ദിനം ആചരിച്ചു
യോഗത്തില്‍ പി.എം. ശ്രീധരന്‍ അടിയോടി അധ്യക്ഷത വഹിച്ചു. കെ. ശങ്കരന്‍ അടിയോടി, പി.എം.ദാമോദരന്‍അടിയോടി, ഡോ. കെ. മോഹന്‍രാമദാസ് അടി യോടി, പി.എം. പത്മനാഭന്‍ അടിയോടി, പിപി. മോഹനന്‍ നമ്പ്യാര്‍, പി.സി വിജയന്‍ അടിയോടി, പി.സി. പ്രസന്ന, സൂരജ്മാണിക്കോത്ത്, എന്നിവര്‍ പ്രസംഗിച്ചു. കെ. ബാലകൃഷണന്‍അടിയോടി നന്ദി പറഞ്ഞു. റേഷന്‍ പഞ്ചസാര എ ല്ലാ വിഭാഗം ജനങ്ങള്‍ക്കും അനുവദിക്കണമെന്നും പയ്യന്നൂര്‍ താ ലൂക്ക് രൂപീകരണവുമായി ബനധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കഴിയുന്നത്ര വേഗത്തില്‍ ആരംഭിക്കണമെന്നും കൊച്ചുവേളിയില്‍ നിന്ന് ബോംബെയിലെ ലോകമാന്യതിലക് റെയില്‍വെ സ്റ്റേഷനിലേക്ക് ഓടുന്നഗബരീനാഥ് ട്രെയിനിന് പയ്യന്നൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും യോഗം പ്രമേയത്തിലൂടെഅധികൃതരോടാവശ്യപ്പെട്ടു.

No comments:

Post a Comment