Latest News

കാറും ലോറിയും കൂട്ടിയിടിച്ച് കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരുക്ക്

പയ്യന്നൂര്‍: ദേശീയപാതയില്‍ ഏഴിലോട് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ദക്ഷിണ കര്‍ണ്ണാടക ധര്‍മ്മസ്ഥല കയ്യത്തടുക്കയിലെ സി.എ. മാത്യു(53), ഭാര്യ ആലീസ് മാത്യു(47), എ ബ്രഹാം മാത്യു(23, മേരി സുഷമ(20), കാര്‍ ഓടിച്ചിരുന്ന ബന്ധു ഷാജി തോമസ്(48)എന്നിവര്‍ ക്കാണ് പരുക്കേറ്റത്. ഇന്ന് രാവി ലെ ആറേകാലോടെയാണ് ആപകടം.കോട്ടയത്തെ ബന്ധുഗൃഹത്തിലെ ചടങ്ങിന് പോവുകയായിരുന്നു മാത്യുവും കുടുംബവും സ ഞ്ചരിച്ച കെ.എ. 21-എന്‍. 7464നമ്പര്‍ കാര്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് പരുക്കേറ്റവരെപരിയാരം മെഡിക്കല്‍ കോ ളേജ് ആശുപത്രിയില്‍ എത്തി ച്ച ത്. പരിയാരം പോലീസ് സ്ഥലത്തെത്തി.

No comments:

Post a Comment