Latest News

ശിവശക്തി ഭജന സമിതി വാര്‍ഷികം

പയ്യന്നൂര്‍: ശിവശക്തി ഭജന സമിതിയുടെ പതിനാലാം വാര്‍ഷികത്തോടനുബന്ധിച്ച് പയ്യന്നൂര്‍ശ്രീ വത്സം ഓഡിറ്റോറിയത്തില്‍ വെച്ച് തിരുവാതിരക്കളി സംഘടിപ്പിച്ചു. സദനം നാരായണന്റെ അധ്യക്ഷതയില്‍ സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രശസ്തി സിനിമാതാരം അഞ്ജു അരവിന്ദ് മുഖ്യാതിഥിയായിരുന്നു. കണ്‍സിലര്‍മാരായ പോത്തേര കൃഷ്ണന്‍, വി. നന്ദകുമാര്‍, എ.കെ. സ്രീജ, ഷിനി കെ.പി, രജീഷ് കണ്ണോത്ത്, ഗോവിന്ദന്‍ അടിയോടി എന്നിവര്‍ സംസാരിച്ചു. പി.വി. ഹരി സ്വാഗതവും മുരളീകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ഭാര്‍ഗ്ഗവന്‍പി.വി പദ്ധതി അവതരണം നടത്തി. ചടങ്ങില്‍ കാരുണ്യഫണ്ട് ദേവാഞ്ജന എന്ന കുട്ടിക്ക് സി. കൃഷ്ണന്‍ എം.എല്‍.എ കൈമാറി.
തിരുവാതിരക്കളി വിജയികളായ ഫ്രീ പാര്‍വ്വതി ഏഴിലോട് ടീമിന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എം. ജയരാജ് നമ്പ്യാര്‍ പ്രൈസ്മണിയും ട്രോഫികളും കൈമാറി.

No comments:

Post a Comment