Latest News

ഈജിപ്തിലൂടെ.... നൈല്‍ നദിയെന്ന മഹാവിസ്മയം

 സുന്ദരന്മാരുടെയും സുന്ദരിമാരുടെയും നാടെന്ന് വിശേഷിപ്പിക്കപ്പെട്ട
പുരാതന രാജ്യമായ ഈജിപ്തിലൂടെ ഒഴുകുന്ന ചരിത്രപ്രസിദ്ധമായ നൈല്‍നദി ലോകത്തിലെ ഏറ്റവും നീളംകൂടിയ നദിയാണ്. ഭാരതത്തിലെ പുണ്യനദിയെന്ന്
വിശേഷിപ്പിക്കപ്പെടുന്ന ഗംഗാനദിയെപോലെ നൈല്‍ നദിയെ
പുണ്യനദിയെന്ന് വിശേഷിപ്പിക്ക പെടുന്നില്ലെങ്കിലും ഈജ്പ്തിന്റെ
ജീവനാഡിയാണ് നൈല്‍. ആഫ്രിക്ക ഉപഭൂഖണ്ഡത്തില്‍ പെട്ട ഈജിപ്ത് അറബി
നാടുകളില്‍ പെടുത്തിയാണ് പ്രതിപാദനം. ഏഴായിര വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഈ നദി ചരിത്രത്തില്‍ ഇടം പിടിച്ചിരുന്നു. ഇന്ത്യയിലെ പുരാതന ഹിന്ദുക്കള്‍ക്ക് നൈല്‍ നദിയെ ക്കുറിച്ചും അതിന്റെ ഉത്ഭവ സ്ഥാനമായ എത്യോപയിലെ തടാകത്തെക്കുറിച്ചും അറിയാമായിരുന്നു. ഹൈന്ദവ പുരാണങ്ങളില്‍ നൈല്‍നദിയെ കൃഷ്ണ അഥാവാ മഹാ കാളിന്ദി നദി
എന്നാണത്രെ അറിയപ്പെട്ടിരുന്നത്. അറബിയില്‍ അല്‍നീല്‍ എന്നാണ് അറിയപ്പെടുന്നത്. ഈജിപ്തിനെ മിസ്ര്‍ എന്നും അറിയപ്പെടുന്നു. നൈല്‍ നദിയില്ലെങ്കില്‍ ഈജിപ്തില്ല എന്ന നിലയിലേക്കാണ് നൈലിന്റെ സാന്നിധ്യം
എത്തിനില്‍ക്കുന്നത്. ഈ ശുദ്ധജല നദി ഈജിപ്തിന്റെ കൃഷിക്കും കുടിവെള്ളത്തിനുമുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക്
ഒഴിച്ചുകൂടാത്തതാണ് വിശുദ്ധ നദിയെന്ന് വിശേഷിപ്പിക്കപ്പെടുന്നില്ലെങ്കിലും അതുപോലെയാണ് പരിഗണിച്ചുവരുന്നത്. മാലിന്യങ്ങള്‍ ഒന്നുംതന്നെ നദിയിലെവിടെയും ഒഴുക്കപ്പെടുന്നില്ല ടൂറിസ്റ്റെന്ന നിലയില്‍ എത്തിയ ഞങ്ങള്‍ക്ക് ഒരു ദിവസം ലഞ്ച് നൈല്‍നദിയിലെ ഹൗസ്‌ബോട്ടിലാണ് ഏര്‍പ്പാട് ചെയ്തിരുന്നത്. പക്ഷെ കൈകഴുകുന്ന വെള്ളം പോലും നദിയിലേക്ക്
ഒഴുക്കപ്പെട്ടതായി കണ്ടില്ല.
ലോകമെമ്പാടും
അറിയപ്പെടുന്നത് നൈല്‍ ഈജിപ്തിന്റെ
നദിയെന്നാണ് എന്നാല്‍
4150 മൈല്‍ നീളമുള്ള നൈല്‍ ഈജിപ്തില്‍
960 മൈല്‍ നീളത്തില്‍
മാത്രമാണ്. ഇതിന്റെ
ഉത്ഭവസ്ഥാനമാണെങ്കില്‍ ആഫ്രിക്കയിലെ തന്നെ എത്യോപയില്‍ നിന്നാണ്. അവിടെ നിന്ന് സുഡാനില്‍ കൂടിയാണ്
ഈജിപ്തിലെത്തുന്നത്. ലിബിയക്കും ബന്ധമുണ്ട്. മുകളിലുള്ള എത്യോപയും സുഡാനും ജലാധികാര
രാഷ്ട്രമാണെങ്കില്‍ ഈജിപ്ത് ജലാശ്രിത രാഷ്ട്രമാണ്. മുകളിലെ രാഷ്ട്രങ്ങള്‍ ഈ നദിയെ നിയന്ത്രിക്കാന്‍ ഒരുമ്പെട്ടാല്‍ അവരോട് ഈജിപ്ത്
യുദ്ധത്തിന് സന്നദ്ധമാണ്. ഇസ്രായേലും ശല്യം
ചെയ്യാനൊരുങ്ങിയാല്‍ ഈ നദിക്കുവേണ്ടി അവരോടും ഈജിപ്ത് യുദ്ധം ചെയ്യും. കാടില്ലാത്ത ഈജിപ്തിലെ പട്ടാളക്കാര്‍ക്ക്
വനയുദ്ധത്തിന് പരിശീലനം നല്‍കുന്നത് ഇതുകൊണ്ടാണ്. ഈജിപ്തിലെ
നൈല്‍ നദിയിലെ
എണ്‍പത്തിയഞ്ച് ശതമാനം ജലവും സുഡാനിലെ
നീല നൈലില്‍ നിന്നാണ്
ഒഴുകി വരുന്നത്.
സീസണില്‍
ഒഴുകിയെത്തുന്ന ചെളിയും ധാതുലവണങ്ങളും
ഗോതമ്പ്,ചണ, യവം
എന്നീ കൃഷികളെ
സഹായിക്കുന്നു.
ഈജിപ്തിന്റെ തെക്കെ അറ്റം മുതല്‍ വടക്കെ അറ്റം വരെ വ്യാപ്തിയുണ്ട് ഈ നദിക്ക്. വഴിയില്‍ എവിടെയും ഒരു പോഷക
നദിയെയും നൈല്‍
സ്വീകരിക്കുന്നില്ല.
തെക്കുനിന്ന് വടക്കോട്ടാണ് നദിയുടെ ഒഴുക്ക്.
അവസാന ഭാഗം മൂന്നായി പിരിഞ്ഞാണ് (ഡെല്‍ട്ടി) മധ്യധരണാഴിയിലെത്തുന്നത്. ഈജിപ്തിനെ
മരുഭൂമിയാക്കി
കഷ്ടപ്പെടുത്താന്‍
പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ്
വൈസ്രോയി
അല്‍ബുക്കര്‍ക്ക്
നൈല്‍ നദിയുടെ ഒഴുക്ക് തിരിച്ചുവിടാന്‍
ശ്രമിച്ചെങ്കിലും
പരാജയപ്പെടുകയാണ് ചെയ്തത്.
ജലക്ഷാമമില്ലെങ്കിലും
ഹോട്ടലുകളിലും മറ്റും
ശുചിമുറികളില്‍ വെള്ളം വെക്കാതെ
ടിഷ്യുപേപ്പറുകളാണ്
ഉപയോഗിക്കുന്നത്.
സഞ്ചാരികളുടെ
ആവശ്യത്തിന് അവര്‍ സ്വന്തം വാഹനത്തില്‍
കരുതിയ വെള്ളമാണ് കൊണ്ടുപോയി
ഉപയോഗിക്കുന്നത്.
ഫ്രഞ്ച് കോളനിയായ കാലത്തെ
പതിവ് ഇപ്പോഴും നിലനില്‍ക്കുന്നതാണത്രെ
ഇതിനുകാരണം.
അതേസമയം
മസ്ജിദുകളിലും
ക്ഷേത്രങ്ങളിലും
കേരളത്തിലെ പോലെ വെള്ളം സുലഭമായി
ലഭിക്കുന്നു.

No comments:

Post a Comment