Latest News

പയ്യന്നൂര്‍ നഗരത്തിലെ ജനജീവിതം ദുസ്സഹമാകുന്നു-കോണ്‍ഗ്രസ്സ്

പയ്യന്നൂര്‍: മഴക്കാലം അടുക്കാറായപ്പോള്‍ പയ്യന്നൂര്‍ നഗരത്തില്‍ അധികാരികളുടെ മുന്നൊരുക്കങ്ങള്‍ ഇല്ലാത്തതുകാരണം ജനജീവിതം ദുസ്സഹമാകുന്ന അവസ്ഥയാണുള്ളത്. പയ്യന്നൂര്‍ നഗരത്തിലെ നാരങ്ങാതോടിന്റെ സമീപത്തുള്ള ജനങ്ങള്‍ക്കാകെ പകര്‍ച്ചവ്യാധിയുടെ ഭീതിയിലാണ്. നഗരമാലിന്യങ്ങള്‍ മൂലം ഇവിടുത്തെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. നഗരത്തിലെ പുതുതായി ഉണ്ടാക്കിയ ഡ്രെയിനേജ് സംവിധാനം തന്നെ പൂര്‍ത്തീകരിക്കാത്തതുമൂലം നഗരജീവിതം ജുസ്സഹമാവുകയാണ്. നഗരസഭയിലെ പല റോഡുകളും തകര്‍ന്ന് കിടക്കുകയാണ്. ഇതിനെതിരെ ശക്തമാ പ്രക്ഷോഭംആരംഭിക്കുവാന്‍ പയ്യന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍തീരുമാനിച്ചു. മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ. ജയരാജ്അധ്യക്ഷത വഹിച്ചു. എം.നാരായണന്‍കുട്ടി, അഡ്വ. ബ്രിജേഷ് കുമാര്‍, എം.കെ. രാജന്‍, എ.പി. നാരായമന്‍, റഷീദ് കവ്വായി, പി. ലളിത ടീച്ചര്‍, അഡ്വ. ഡി.കെ. ഗോപിനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു. നാല്പാടി ഭാസ്‌കരന്‍ സ്വാഗതവും പ്രശാന്ത് കോറോം നന്ദിയും പറഞ്ഞു.

No comments:

Post a Comment