Latest News

പയ്യന്നൂര്‍ മണ്ഡലത്തിലെ ഭൂപ്രശ്‌നത്തിന് പരിഹാരമാകുന്നു

പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലത്തിലെ ദീര്‍ഘകാലമായി പരിഹാര മാകാതെ കിടക്കുന്ന 'ൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുന്നു. സി. കൃഷ്ണന്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് മന്ത്രിയുടെ സാനിധ്യത്തില്‍ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ ത്ത ഉദ്യോഗസ്ഥന്മാരുടെ യോഗ തീരുമാനത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ സെപൂട്ടി കലക്ടര്‍ (എല്‍ & ആര്‍) വി.പി.മുരളീധരനെ പ്രശ്‌ന പരിഹാരത്തിന് ചുമതലപ്പെടുത്തിയിരുന്നു. ആയത് പ്രകാരം മാ ത്തില്‍, മാതമംഗലം, പെരിങ്ങോം, വെള്ളൂര്‍ എന്നിവിടങ്ങളില്‍ യോഗം വിളിച്ചു ചേര്‍ത്തു.
വില്ലേജ് ഉദ്യോഗസ്ഥന്‍മാരും, സര്‍വ്വേ അധികൃതരും ഭൂമി അളന്ന് തിട്ടപ്പെടുത്തിയ പ്രകാരം ആലപ്പടമ്പ് വില്ലേജിലെ വെളിച്ചം തോട്, കരക്കാട് പ്രദേശത്ത് ദീര്‍ഘകാലമായി പട്ടയം ലഭിക്കാത്തവര്‍ക്ക് പട്ടയം നല്‍കാനും, വെള്ളോറ വില്ലേജിലെ പുറവട്ടം കായപ്പൊയില്‍ പ്രദേശത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പട്ടയവും അനുബന്ധ രേഖകളും നല്‍കാനും തീരുമാനമായി. എരമം വില്ലേജിലെ നികുതി എടുക്കാത്തവരില്‍ അറുപതോളം പേര്‍ക്ക് ഇപ്പോള്‍ തന്നെ നികുതി റസീറ്റ് നല്‍കാനും തുടര്‍ന്ന് മറ്റുള്ളവരുടെ കാര്യം പരിഹരിക്കാനും തീരുമാനമായി.പെരിങ്ങോം വില്ലേജിലെ ചിറ്റടി പ്രദേശത്തുള്ളവര്‍ക്ക് പട്ടയം നല്‍കാനും, പെരിന്തട്ട വില്ലേജിലെ മുതലപ്പെട്ടി പ്രദേശത്തെ പട്ടയം ലഭിച്ചിട്ടും ഭൂമി അളന്നു നല്‍കാത്തവര്‍ക്ക് 'ഭൂമി അളന്ന് നല്‍ കി നികുതി റസീറ്റ് നല്‍കാനും തീരുമാനമായി.വെള്ളൂര്‍ വില്ലേജിലെ കണ്ടോത്ത് കിഴക്കേകൊവ്വല്‍ പ്രദേശത്തെ ഭൂപ്രശ്‌നവും പരിഹരി ക്കപ്പെടും.മറ്റ് പ്രദേശങ്ങളിലെ ഭൂപ്രശ്‌നവും പടിപടിയായി പരിഹരി ക്കാന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മണ്ഡലത്തിലെ പട്ടയ വിതരണം റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖര ന്‍ മെയ് ഇരുപത്തിയെട്ടിന് ഞായറാഴ്ച രാവിലെപതിനൊന്ന് മണിക്ക് മാത്തില്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നല്‍കും.
പരിപാടി വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. മാത്തില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സി. കൃഷ്ണന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ (എല്‍ & ആര്‍) വി.പി.മുരളീധരന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാനായി സി.സത്യപാലന്‍, വൈസ് ചെയര്‍മാനായി പി.ഉഷ, കണ്‍വീനറായി വി.പി.മുരളീധരന്‍, ജോയന്റ് കണ്‍വീനറായി ഷാജിമോന്‍.കെ.ടി എന്നിവരടങ്ങിയ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

No comments:

Post a Comment