Latest News

ലോറി ഓട്ടോയിലിടിച്ച് ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: ലോറി ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോഡ്രൈവര്‍ തല്‍ ക്ഷണം മരിച്ചു. കുമ്പള കോയിപ്പാടി കടപ്പുറം സ്വദേശിയും ചൗക്കിയില്‍ താമസക്കാരനുമായ മുഹമ്മദ് റഫീഖാ(30)ണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ് അപകടം. മൊഗ്രാല്‍ പുത്തൂര്‍ പാലത്തിന് സമീപമാണ് അപകടം. രാത്രികാല ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ റഫീഖ് ഓടിച്ച കെ.എല്‍.14-എസ്. 2550നമ്പര്‍ ഓട്ടോയില്‍ ടി.എന്‍. 88-2301നമ്പര്‍ ടാങ്കര്‍ ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. കോയിപ്പാടി കടപ്പുറത്തെ ബഡുവന്‍ കുഞ്ഞി-ജമീല ദമ്പതികളുടെ മകനാണ്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസുപത്രിയിലേക്ക് മാറ്റി.
അപകടം വരുത്തിയതിന് ടാങ്കര്‍ ലോറി ഡ്രൈവര്‍ തമിഴ്‌നാട് മേലെപെട്ടിയിലെ പളനിസാമിയെ കാസര്‍കോട് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു.

No comments:

Post a Comment